സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ന​ഗ്നത പ്രദര്‍ശനം; സ്ത്രീ അറസ്റ്റില്‍

വയനാട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികുട്ടികള്‍ നേരെ ന​ഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. വയനാട് മീനങ്ങാടി സിസിയിലാണ് സംഭവമുണ്ടായത്. പള്ളി കടവില്‍ പ്രേമയെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി.

12, 13 വയസ്സുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പ്രേമ ന​ഗ്നത പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു. കുട്ടികളുടെ വീടിന് സമീപത്താണ് പ്രേമയും താമസിക്കുന്നത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രേമയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *