സുരക്ഷക്കായി ഏതറ്റം വരെ പോകുമെന്നും ആശങ്ക വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ്

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷക്കായി ഏതറ്റം വരെ പോകുമെന്നും ആശങ്ക വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ടുണീഷ്യക്കാരനായ പ്രതി അഭയാര്‍ഥി ബോട്ടില്‍ കഴിഞ്ഞ മാസം തന്നെ യൂറോപ്പിലെത്തിയതായി കണ്ടെത്തി.

മൂന്നുപേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെങ്ങും കനത്ത സുരക്ഷയാണ്. ക്രൈസ്തവ ദേവലയങ്ങളും സ്കൂളുകളുമെല്ലാം കേന്ദ്രീകരിച്ച് സൈനിക സുരക്ഷ ഏര്‍പ്പെടുത്തി. ഏത് അടിയന്തര സാഹചര്യം വന്നാലും നേരിട്ട് ഇടപെടാനുള്ള അനുമതി സൈന്യത്തിന് നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് പൌരന്‍റെ ജീവന് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ഏതറ്റം വരെയും പോകുമെന്ന് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും പ്രതികരിച്ചിരുന്നു .

സുരക്ഷാ സംവിധാനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് പറഞ്ഞു.പൊലീസിന്‍റെ പ്രത്യാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും മത ഗ്രന്ഥങ്ങളും കണ്ടെത്തിയതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു.

ടുണീഷ്യക്കാരനായ പ്രതി അഭയാര്‍ഥി ബോട്ടില്‍ കഴിഞ്ഞമാസം ഇറ്റലിയിലെത്തിയിരുന്നു. തുടര്‍ന്ന് ഓക്ടോബര്‍ ആദ്യ വാരം തന്നെ ഫ്രാന്‍സിലെത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തെ അപലപിച്ചും ഇമ്മാനുവല്‍ മാക്രോണിന് പിന്തുണയറിച്ചും ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *