സിപിഐ എം ഓഫീസ് ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

സിപിഐ എം പടിഞ്ഞാറേ കല്ലട ലോക്കല്‍ കമ്മിറ്റി ഓഫീസായ പി ആര്‍ സ്മാരക മന്ദിരം തകര്‍ത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാടം നിഥിന്‍നിവാസില്‍ നിഥിന്‍ (33)ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി ഒമ്ബതിന് ബൈക്കിലെത്തിയ നിഥിനും കാരാളിമുക്ക് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേര്‍ന്നാണ് ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്തത്.

പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥി മോഹികളായ ചിലര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്നതുള്‍പ്പടെയുള്ള വകുപ്പുകളിലാണ് കേസ്. ഞായറാഴ്ച പകല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *