സിം​ഗ​പ്പൂ​ര്‍ കോ​വി​ഡ് വാ​ക്സി​ന്‍ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ല്‍

സിം​ഗ​പ്പൂ​ര്‍: സിം​ഗ​പ്പൂ​രി​ന്‍റെ കോ​വി​ഡ്-19 നെ​തി​രേ​യു​ള്ള വാ​ക്സി​ന്‍ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ന​ല്‍​കി പ​രീ​ക്ഷി​ച്ചു. ലൂ​ണാ​ര്‍-​കോ​വ് 19 എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന വാ​ക്സി​ന്‍ ഡ്യൂ​ക്- എ​ന്‍​യു​എ​സ് മെ​ഡി​ക്ക​ല്‍ സ്കൂ​ളും അ​മേ​രി​ക്ക​ന്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​ന്പ​നി അ​ര്‍​ട്യൂ​റ​സ് തെ​റാ​പ്യൂ​ട്ടി​ക്സും സം​യു​ക്ത​മാ​യാ​ണു നി​ര്‍​മി​ച്ച​ത്.

21നും 55​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കി​യെ​ന്ന് അ​ര്‍​ട്യൂ​റ​സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. പ​രീ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ വി​ശ​ക​ല​നം ചെ​യ്തു ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ന​ല്‍​കേ​ണ്ട വാ​ക്സി​ന്‍ ഡോ​സ് തീ​രു​മാ​നി​ക്കും. 56നും 80​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രെ​യും ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *