സിംബാബ്‌വെയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷം; ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍

ഹരാരെ: സിംബാബ്‌വെയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധക്കാരും ട്രേഡ് യൂനിയനുകളും മൂന്ന് ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. ഒരു ദിവസം കൊണ്ട് സിംബാബ്‌വെയില്‍ ഇന്ധനവിലയിലുണ്ടായത് ഇരട്ടി വര്‍ധന.

150 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ധനവിലയില്‍ പ്രസിഡന്റ് മന്‍ഗാഗ്വെ പ്രഖ്യാപിച്ചിരിക്കുന്നത്. സിംബാബ്‌വെയില്‍ പ്രസിഡന്റിനെതിരെ വലിയരീതിയില്‍ ജനരോഷം ഉയരുന്നുണ്ട്.

ക്രമാധീത മായി വില വര്‍ധിച്ചതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരു വിലിറങ്ങി. റോഡുകളില്‍ ബാരിക്കേഡുകള്‍ തീര്‍ത്തും ടയറുകള്‍ അഗ്നിക്കിരയാക്കിയുമായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഈ പതിറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട സാമ്ബത്തിക സാഹചര്യത്തെയാണ് സിംബാബ്‌വെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *