സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി സാലറി കട്ട് ഇല്ല;മന്ത്രിസഭാ തീരുമാനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം ആയിരിക്കുന്നു. ധനവകുപ്പിന്‍റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു ഉണ്ടായത്. ഭരണാനുകൂല സംഘടനകള്‍ അടക്കം എതിര്‍ത്ത സാഹചര്യത്തിലാണ് വീണ്ടും ശമ്പളം പിടിക്കാനുള്ള നീക്കം ഉപേക്ഷിച്ചിരിക്കുന്നത്. നേരത്തെ പിടിച്ച ശമ്പളം ഏപ്രില്‍ മുതല്‍ പിഎഫില്‍ ലയിപ്പിക്കുന്നതാണ്. കൊവിഡ് കാലപ്രതിസന്ധിയുടെ സാഹചര്യത്തിലാണ് പ്രളയത്തിന് ശേഷം വീണ്ടും സാലറി കട്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായത്. പ്രളയകാലത്ത് സാലറി ചാലഞ്ച് വഴി, നിര്‍ബന്ധിതമല്ലാത്ത ശമ്പളം പിടിക്കലായിരുന്നെങ്കില്‍, കൊവിഡ് കാലത്ത് നിര്‍ബന്ധിത സാലറി കട്ടാണ് ഏര്‍പ്പെടുത്തിയത്.
സോഷ്യല്‍ മീഡിയ വഴി സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ തീരുമാനിക്കുകയുണ്ടായി. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കേസുകള്‍ മാത്രമേ ചുമത്താനാകൂ. ഈ പശ്ചാത്തലത്തിലാണ് ശക്തമായ വകുപ്പുകള്‍ ചുമത്തി പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന വിധമുള്ള ഭേദഗതി കൊണ്ടുവരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *