സമൂഹ മാധ്യമത്തില്‍ വൈറലായി കണ്ണന്താനം സ്ലീപ് ചാലഞ്ച് ; ദുരിതാശ്വാസ ക്യാമ്ബില്‍ ഉറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്ത് നാട്ടുകാര്‍; ഒടുവില്‍ സംഗതി കൈവിട്ട് പോയതോടെ താനല്ല പഴ്‌സണല്‍ സ്റ്റാഫാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന വിശദീകരണവുമായി കണ്ണന്താനം രംഗത്ത്

സമൂഹ മാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്ന ഒന്നാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സ്ലീപ് ചാലഞ്ച്. മന്ത്രിയുടെ ചാലഞ്ചിന് പിന്നാലെ ഒട്ടേറെ പേര്‍ തങ്ങള്‍ ഉറങ്ങുന്ന ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാനും ആരംഭിച്ചിരുന്നു. ഒരു രാത്രി ദുരിതാശ്വാസ ക്യാമ്ബില്‍ ഉറങ്ങാനായി കണ്ണന്താനം തീരുമാനിച്ചതായിട്ടുള്ള പോസ്റ്റാണ് സ്ലീപ് ചാലഞ്ച്. ഇത് ഏറെ പരിഹാസങ്ങള്‍ക്കും വഴി തെളിയിച്ചിരുന്നു. സ്ലീപ് ചലഞ്ച് എന്ന ഹാഷ് ടാഗോടു കൂടിയാണ് കണ്ണന്താനത്തിന്റെ പോസ്റ്റ് സമൂഹ മാധ്യമം ഏറ്റെടുത്തത്.
‘മനുഷ്യന് ഉറങ്ങാനും പാടില്ലേ! ഉറങ്ങുമ്ബോ ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിലിടുന്നത് ആരാടാ ‘എന്നിങ്ങനെ പരിഹാസവുമായാണ് മിക്ക പോസ്റ്റുകളും വരുന്നത്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ് മന്ത്രി ഉറങ്ങാന്‍ കിടന്നത്.അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തരാമെന്ന് പറഞ്ഞ 15 ലക്ഷം കേരളത്തിന് കൊടുക്കൂ എന്ന് പറഞ്ഞ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ #My15lakhsForKerala ഹാഷ്ടാഗ് പ്രതിഷേധം നടന്നിരുന്നു.

ചിത്രം പോസ്റ്റ് ചെയ്തത് താനല്ല പഴ്‌സണ്‍ സ്റ്റാഫാണെന്ന് കണ്ണന്താനം

ക്യാമ്ബിലെ ഉറക്കത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ ക്യാമ്ബിലെ ഉറക്കം സമൂഹ മാധ്യമത്തില്‍ ട്രോള്‍ ഹിറ്റായതോടെയാണ് വിശദീകരണവുമായാണ് മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘രാത്രി ക്യാമ്ബിലാണ് കഴിച്ചുകൂട്ടിയത്.

ആ അവസരത്തില്‍ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്ന തന്റെ പേഴ്സണല്‍ സ്റ്റാഫ് ആണ് താന്‍ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും അതിനാല്‍ ദയവായി ക്ഷമിക്കണമെന്നുമാണ് ‘ കണ്ണന്താനം പറഞ്ഞിരിക്കുന്നത്. കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ദുരിതബാധിതര്‍ക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *