സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; മ​രി​ച്ച​ത് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി ന​ഫീ​സ (74) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് മ​ര​ണം.

ജൂ​ലൈ 11 നാ​ണ് ന​ഫീ​സ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍​ക്ക് ശ്വാ​സ​കോ​ശ രോ​ഗ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. ന​ഫീ​സ​യു​ടെ വീ​ട്ടി​ലെ എ​ട്ട് പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

കാ​സ​ര്‍​ഗോ​ട്ടെ ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണ​മെ​ന്നാ​ണ് ഡി​എം​ഒ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ഇ​ന്നു സം​സ്ക​രി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *