സംസ്ഥാനത്ത് 444 ആരോഗ്യപ്രവ‌ര്‍ത്തക‌ര്‍ക്ക് കൊവിഡ്, ഡോക്ടര്‍മാര്‍‌ക്കുള്‍പ്പെടെ രോഗം, ആശങ്ക

സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവ‌ര്‍ത്തക‌ര്‍ക്ക് കൊവിഡ്. സംസ്ഥാനത്ത് ഇതുവരെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അടക്കം പല ചികിത്സാവിഭാഗങ്ങളും അടയ്ക്കുകയാണ്.

സംസ്ഥാനത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ശതമാനം പേര്‍‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം പേര്‍ ഡോക്ടര്‍മാരും 24 ശതമാനം പേര്‍ നഴ്സുമാരുമാണ്. രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെപേര്‍ നിരീക്ഷണത്തിലേക്കും പോയി.

രോഗി പരിചരണത്തിലും പ്രശ്നങ്ങളുണ്ടായി. പലയിടത്തും അടിയന്തരമല്ലാത്ത എല്ലാ ചികിത്സകളും ശസ്ത്രക്രിയകളും നിര്‍ത്തി. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *