സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് അഞ്ച് മുതല്‍ ലഭിക്കും;വിതരണ ക്രമങ്ങള്‍ ഇങ്ങനെ

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് അഞ്ചിന് വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 11 ഇന അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നതിന്റെ പൂര്‍ണ ചുമതല സപ്ലൈക്കോയ്ക്ക് ആയിരിക്കും. സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി കിറ്റുകളുടെ വിതരണം നിര്‍വഹിക്കും.
മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് (എഎവൈ-മഞ്ഞ കാര്‍ഡ്, പിഎച്ച്‌എച്ച്‌-പിങ്ക് കാര്‍ഡ്) കിറ്റ് വിതരണം ഓഗസ്റ്റ് അഞ്ച് മുതല്‍ 15 വരെയും, മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിന് (എന്‍പിഎസ്-നീല കാര്‍ഡ്) 16 മുതല്‍ 20 വരെയും, മുന്‍ഗണനേതര വിഭാഗത്തിന് (എന്‍പിഎന്‍എസ്-വെള്ള കാര്‍ഡ്) 21 മുതല്‍ 25 വരെയുമാണ് കിറ്റ് വിതരണം നിശ്ചയിച്ചിരിക്കുന്നത്.

ഓരോ ജില്ലയിലും റേഷന്‍ കാര്‍ഡിന് ആനുപാതികമായി എത്ര കിറ്റ് തയ്യാറാക്കണമെന്ന് കണക്കാക്കി സപ്ലൈക്കോ മാനേജിംഗ് ഡയറക്ടര്‍ വിഭവങ്ങളും ആവശ്യമായ മാനവശേഷിയും ക്രമീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

സപ്ലൈക്കോ വിജിലന്‍സ് സെല്‍ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തണം. കിറ്റ് തയ്യാറാക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടതാണെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *