സംസ്ഥാനത്ത് മഴ കുറഞ്ഞു;നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കുറഞ്ഞു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ മാസം 1 മുതൽ ഇന്നലെ വരെ 476 മില്ലീമിറ്റർ മഴ സംസ്ഥാനത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിലാണ്. ആഗസ്ത് മാസത്തിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ഈ പത്ത് ദിവസത്തിൽ ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്നാണ് നിർദേശം. മഴ കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമാണ്. 686 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്തുള്ളത്. 6,967 കുടുംബങ്ങളിലെ 22,830 പേരെ കാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *