സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞു: എക്‌സൈസ് മന്ത്രി

പുതിയ മദ്യനയം വന്നതിനുശേഷം മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ദേശീയ പാതയോരത്തെ മദ്യശാലകളുടെ കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശമദ്യത്തിന്റെ ഉപഭോഗത്തില്‍ മൂന്നു ശതമാനവും ബിയര്‍ ഉപഭോഗത്തില്‍ 20 ശതമാനത്തിന്റേയും കുറവ് ഉണ്ടായെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. മഞ്ഞളാംകുഴി അലി എംഎല്‍എയുടെ സബ്മിഷനു മറുപടിയായി ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *