സംസ്ഥാനത്ത് കിലോക്ക് 45 രൂപയ്ക്ക് സവാള വിതരണം ചെയ്യും;ഹോർട്ടികോർപ്പ്

സവാള വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ അതിന്റെ ആദ്യ പടിയായി മഹാരാഷ്ട്രയില്‍ നിന്ന് നാഫെഡ് വഴി 200 ടണ്‍ സവാള സംഭരിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പ് തീരുമാനിച്ചത്. എങ്ങനെ ലഭിക്കുന്ന സാവാള കിലോക്ക് 45 രൂപ വിലക്ക് വിതരണം ചെയ്യുമെന്ന് ഹോര്‍ട്ടികോര്‍പ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൃഷി മന്ത്രി നാഫെഡുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് കുറഞ്ഞ വിലയില്‍ സവാള സംഭരിച്ചു കേരളത്തിലെത്തിക്കാന്‍ തീരുമാനമായത്.
ആദ്യഘട്ടമെന്ന നിലയില്‍ 75 ടണ്‍ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കാനാണ് തീരുമാനം. സവാള കയറ്റിയുളള ആദ്യലോഡ് തിരുവനന്തപുരത്ത് എത്തി. ഉള്ളിക്കൃഷിയുടെ പ്രധാന കേന്ദ്രങ്ങളായ കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ പ്രളയമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *