ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രിയുടെ പ്ര​സ്താ​വ​ന​യി​ല്‍ യാ​തൊ​രു അ​വ്യ​ക്ത​ത​യു​മി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തിരു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ യാ​തൊ​രു അ​വ്യ​ക്ത​ത​യു​മി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​ല വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നു ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും ക​ട​കം​പ​ള്ളി വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ച്ചു. ഇ​താ​ണ് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടാ​വേ​ണ്ട കാ​ര്യ​മി​ല്ല. സിപി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും എ​ന്നും വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *