ശി​വ​ശ​ങ്ക​റി​ന് മു​ന്‍​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ഒ​രു വ​ര്‍​ഷ​ത്തെ അ​വ​ധി ന​ല്‍​കി സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് സ​ര്‍​ക്കാ​ര്‍ അ​വ​ധി ന​ല്‍​കി. ഒ​രു വ​ര്‍​ഷ​ത്തെ അ​വ​ധി​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ ഏ​ഴ് മു​ത​ല്‍ മു​ന്‍​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് അ​വ​ധി.

നേ​ര​ത്തെ ശി​വ​ശ​ങ്ക​റി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സ​സ്പെ​ന്‍​ഷ​ന്‍ നാ​ല് മാ​സ​ത്തേ​ക്ക് നീ​ട്ടു​ക​യും ചെ​യ്തു. നിലവില്‍ സസ്പെന്‍ഷനിലാണ് ഇദ്ദേഹം.

തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷു​മാ​യി ശി​വ​ശ​ങ്ക​റി​നു അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ശി​വ​ശ​ങ്ക​ര്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ശി​വ​ശ​ങ്ക​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്‌​ത​ത്.

ബ​ന്ധ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ ശി​വ​ശ​ങ്ക​റി​ന് ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​റി​പ്പോ​ര്‍​ട്ട് പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *