ശബരിമല വിധിക്ക് സ്റ്റേ ഇല്ലെങ്കിലും അത് നടപ്പാക്കേണ്ടതില്ല: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിധിക്ക് സ്റ്റേ ഇല്ലെങ്കിലും നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. റിവ്യൂ ഹര്‍ജി പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ അതുവരെ വിധി നടപ്പാക്കേണ്ടതില്ല. അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ ജനഹിതമേ വിജയിച്ചിട്ടൂള്ളൂ. അത് കേരളത്തിലും ബാധകമാണ്. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അവര്‍ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച വ്യക്തി മാത്രമാണെന്നും ഭക്തയല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *