വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

മെയ് ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ക് ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *