വെ​ള്ളാ​പ്പ​ള്ളി​യെ ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

ആ​ല​പ്പു​ഴ: എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കൊ​ല്ലം എ​സ്‌എ​ന്‍ കോ​ള​ജ് സു​വ​ര്‍​ണ ജൂ​ബി​ലി ഫ​ണ്ട് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് വെ​ള്ളാ​പ്പ​ള്ളി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യുന്നത്.

ജൂ​ലൈ എ​ട്ടി​ന് കേ​സ് പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി കേ​സി​ല്‍ കു​റ്റ​പ​ത്രം ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഈ ​സ​മ​യ​പ​രി​ധി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി. ത​നി​ക്കെ​തി​രാ​യാ​യ അ​ന്വേ​ഷ​ണം ശ​രി​യ​ല്ലെ​ന്ന വാ​ദം വെ​ള്ളാ​പ്പ​ള്ളി അ​ന്ന് കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ചെങ്കിലും ഇ​ത് കോ​ട​തി​ ത​ള്ളി​യി​രു​ന്നു.

1997-98ല്‍ ​കൊ​ല്ലം എ​സ്‌എ​ന്‍ കോ​ള​ജി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ ഓ​ഡി​റ്റോ​റി​യ​വും ലൈ​ബ്ര​റി കോം​പ്ല​ക്സും നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് പ​ണം ക​ണ്ടെ​ത്താ​ന്‍ എ​ക്സി​ബി​ഷ​നും പി​രി​വും ന​ട​ത്തി.

എ​ന്നാ​ല്‍ പി​ന്നീ​ട് കൊ​ല്ലം സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന സു​വ​ര്‍​ണ ജൂ​ബി​ലി ഫ​ണ്ട് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ വ​ക​മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി. എ​സ്‌എ​ന്‍ ട്ര​സ്റ്റ് ട്ര​സ്റ്റി​യാ​യി​രു​ന്ന പി. ​സു​രേ​ഷ് ബാ​ബു​വാ​ണ് പ​രാ​തി​ക്കാ​ര​ന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *