രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു

ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അൻസാരിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വെങ്കയ്യ നായിഡുവിന് ഉജ്ജ്വല ജയം. അഞ്ഞൂറിലധികം വോട്ടുകൾ നേടിയാണ് പ്രതിപക്ഷ സ്ഥാനാർഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തോൽപ്പിച്ചത്. സാധുവായ 760 വോട്ടിൽ വെങ്കയ്യ നായിഡു 516 വോട്ടു (68%) നേടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 (32%) വോട്ടുകളാണ് ലഭിച്ചത്. 11 വോട്ടുകൾ അസാധുവായി.

ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം ഗ്രാമമാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശം. കര്‍ഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് 68 വയസുള്ള വെങ്കയ്യനായിഡു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആദ്യ ബിജെപി എംഎല്‍എയായ വെങ്കയ്യനായിഡു ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും ജനകീയനായ ബിജെപി ബിജെപി നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ബീഹാറില്‍ നിന്നുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയ എന്‍ഡിഎ പ്രാദേശികമായ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി വച്ചാണ് കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *