വീഴ്ച പറ്റിയതായി സക്കര്‍ബര്‍ഗ്; ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കും

ന്യൂയോര്‍ക്ക്: കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജിലൂടെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീഴ്ചയുണ്ടായതായി സക്കര്‍ബര്‍ഗ് കുറ്റസമ്മതം നടത്തിയത്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചനയുണ്ടായതായും അദ്ദേഹം പറഞ്ഞു.

2013 ല്‍നിര്‍മ്മിച്ച പേഴ്സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.മൂന്ന് ലക്ഷം പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോടെ അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുിടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംശയാസ്പദമായ എല്ലാ ആപ്പുകളെ കുറിച്ചും ഓഡിറ്റ് നടത്താനാണ് തീരുമാനം, ഇതിന് അനുവദിക്കാത്ത ഡെവലപ്പര്‍മാരെ പുറത്താക്കും. ഉപയോക്താക്കളുടെ വിവരങ്ങള്‍ അന്യായമായി ശേഖരിക്കുന്ന ഡെവലപര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. ഭാവിയില്‍ ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ കഴിയാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഫെയ്സ്ബുക്ക് ഉറപ്പുവരുത്തുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. അതിനിടെ വാട്സ്‌ആപ്പ് സഹസ്ഥാപകനായിരന്ന ബ്രയാന്‍ഡ ആക്ടന്‍ അടക്കമുള്ളവര്‍ ഡിലീറ്റ് ഫെയ്സ്ബുക്ക് കാമ്ബയിനുമായി വന്നത് ഫെയ്സ് ബുക്കിന് തിരിച്ചടിയായിട്ടുണ്ട്.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പടക്കം വിവിധ തിരഞ്ഞെടുപ്പുകളുടെ വിധിയെ സ്വാധീനിക്കാന്‍ അനലിറ്റിക്ക ഉപയോഗിച്ചിതയാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ട്രംപ് കേംബ്രിജ് അനലിറ്റിക്കയുടെ സേവനം ഉപയോഗിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് കോണ്‍ഗ്രസിനുമുന്‍പാകെ ഹാജരാകാന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ എയ്മി ക്ലോബുചര്‍, റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി എന്നിവര്‍ നിര്‍ദേശിച്ചു. ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയുടെ സി.ഇ.ഒ.മാരും ഹാജരാകണമെന്ന് ഇവര്‍ പറഞ്ഞു.

കേംബ്രിജ് അനലിറ്റിക്കയ്ക്കുവേണ്ടി ജോലിചെയ്തിരുന്ന ക്രിസ്റ്റഫര്‍ വൈലിയാണ് കമ്ബനി ഫെയ്സ്ബുക്കില്‍നിന്ന് വിവരം ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയത്. വ്യക്തികളുടെ അനുമതിയില്ലാതെയായിരുന്നു വിവരശേഖരണം.

ബ്രിട്ടീഷ് വിദ്യാഭ്യാസവിദഗ്ധനായ അലക്സാണ്‍ഡര്‍ കോഗം ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത 2.7 ലക്ഷം പേരുടെ വിവരമാണ് ചോര്‍ന്നതെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഇവരുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ വിവരങ്ങളും ചോര്‍ന്നു.ഫെയ്സ്ബുക്കിന്റെ നയങ്ങള്‍ ലംഘിച്ച്‌ കോഗം കേംബ്രിജ് അനലിറ്റിക്കയ്ക്ക് വിവരം കൈമാറിയെന്നും ഫെയ്സ്ബുക്ക് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *