വിന്‍ഡീസിന് ലീഡ്

318 റണ്‍സില്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച്‌ വിന്‍ഡീസ്

വിന്‍ഡീസിന് 114 റണ്‍സ് ലീഡ്

ബ്രാത്ത്‌വെയ്റ്റിനും (65)ഡോര്‍വിച്ചിനും (61) അര്‍ദ്ധസെഞ്ച്വറികള്‍

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ണ്ട് 15/0

സതാംപ്ടണ്‍ : കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ളണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ 114 റണ്‍സിന്റെ ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസ്.

ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 204നെതിരെ മൂന്നാം ദിനമായ ഇന്നലെ സന്ദര്‍ശകര്‍318 റണ്‍സില്‍ ആള്‍ഒൗട്ടാവുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് മൂന്നാം ദിനം കളിനിറുത്തുമ്ബോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 15 റണ്‍സെടുത്തിട്ടുണ്ട്.
57/1 എന്ന നിലയില്‍ ഇന്നലെ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ വിന്‍ഡീസിനായി ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും (65), ഡോര്‍വിച്ചും (61) അര്‍ദ്ധസെഞ്ച്വറി​കള്‍ നേടി.ഷമര്‍ ബ്രൂക്ക്സ് (39), റോള്‍ട്ടണ്‍ ചേസ് (47*), ഷായ് ഹോപ്പ് (16),അല്‍സാരി ജോസഫ് (18) എന്നിവര്‍ നടത്തിയ പോരാട്ടമാണ് ലീഡ് നേടിക്കൊടുത്തത്. ഇംഗ്ളണ്ടിനായി ഡോം ബെസ് രണ്ടു വി​ക്കറ്റുകളും ജെയിംസ് ആന്‍ഡേഴ്സണ്‍​ മൂന്ന് വി​ക്കറ്റുകളും താത്കാലി​ക നായകന്‍ ബെന്‍ സ്റ്റോക്സ് നാലുവി​ക്കറ്റും വീഴ്ത്തി.

ഇന്നലെ ബ്രാത്ത്‌വെയ്റ്റും ഹോപ്പും ചേര്‍ന്നാണ് ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. ടീം സ്കോര്‍ 102ലെത്തിച്ചാണ് ഹോപ്പ് ബെസിന്റെ പന്തില്‍ സ്റ്റോക്സിന് ക്യാച്ച്‌ നല്‍കി മടങ്ങിയത്.184 പന്തുകളില്‍ ആറ് ബൗണ്ടറികള്‍ പറത്തിയ ബ്രാത്ത്‌വെയ്റ്റിനെ ടീം സ്കോര്‍ 140-ല്‍ വച്ച്‌ ബെന്‍ സ്റ്റോക്സ് എല്‍.ബിയില്‍ കുരുക്കി മടക്കി.തുടര്‍ന്ന് ബ്രൂക്ക്സിനെയും ബ്ളാക്ക് വുഡിനെയും (12) നഷ്ടമായെങ്കിലും ചേസും ഡോര്‍വിച്ചും ചേര്‍ന്ന് ലീഡിലെത്തിച്ചു.ഇരുവരും ചേര്‍ന്ന് ആറാം വി​ക്കറ്റി​ല്‍ കൂട്ടി​ച്ചേര്‍ത്ത 81 റണ്‍സായിരുന്നു ഇന്നിംഗ്സിലെ വിന്‍ഡീസിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.

142 പന്തുകളില്‍ ആറ് ഫോറടക്കം 47 റണ്‍സടിച്ച ചേസിനെ ടീം സ്കോര്‍ 267-ല്‍ വച്ച്‌ എല്‍.ബിയില്‍ കുരുക്കി ആന്‍ഡേഴ്സണാണ് ഇംഗ്ളണ്ടിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.തുടര്‍ന്ന് ജാസണ്‍ ഹോള്‍ഡര്‍ (5), അല്‍സാരി ജോസഫ് (18) എന്നിവരെ പുറത്താക്കിയ സ്റ്റോക്സ് ടീം സ്കോര്‍ 313-ല്‍ വച്ച്‌ ഡോര്‍വിച്ചിന്റെ പോരാട്ടവും അവസാനിപ്പിച്ചു.115 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികള്‍ പായിച്ച ഡോര്‍വിച്ച്‌ വിക്കറ്റ് കീപ്പര്‍ ബട്ട്ലര്‍ക്ക് ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു. ഗബ്രിയേലിനെ പുറത്താക്കി വുഡ് ആണ് ഇന്നിംഗ്സിന് കര്‍ട്ടനിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *