വിംബിള്‍ഡണ്‍: നിലവിലെ ചാമ്പ്യന്‍ ദ്യോക്കോവിച്ച്‌ പുറത്ത്

imageവിംബിള്‍ഡണില്‍ ഹാട്രിക് കീരീട മോഹവുമായി എത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച്‌ മൂന്നാം റൗണ്ടില്‍ അമേരിക്കന്‍ താരം സാംക്വറിയോട് തോറ്റുപുറത്തായി. ഇതോടെ കലണ്ടര്‍ ഗ്ലാന്റ്സ്ലാം നേട്ടവും ദ്യോക്കോവിച്ചിന് നഷ്ടമായി. സ്‌കോര്‍: 7-6(8-6), 6-1, 3-6, 7-6(7-5). 2015 ഫ്രഞ്ച് ഓപ്പണിന്ശേഷമുള്ള ദ്യോക്കോവിച്ചിന്റെ ആദ്യ ഗ്രാന്റ്സ്ലാം തോല്‍വിയുമാണിത്. സാംക്വറി 28-ാം സീഡാണ്. ആദ്യ സെറ്റ് പൊരുതി നേടിയ സാംക്വറി രണ്ടാം സെറ്റ് 6-1 ന് അനായാസകരമായി പിടിച്ചു. എന്നാല്‍ മൂന്നാം സെറ്റ് പിടിച്ച്‌ ദ്യോക്കോവിച്ച്‌ തിരിച്ചു വരവ് സൂചന നല്‍കിയെയങ്കിലും നാലാം സെറ്റ് പൊരുതി ക്വറി മുന്‍ചാമ്പ്യനെ കീഴടക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *