വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കും

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസിന്‍റെ കയ്യിൽ നിന്നും സി.ബി.ഐ കേസ് ഏറ്റെടുത്തു. കേസിൽ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടു.

മരണത്തിൽ സ്വർണ്ണകള്ളകടത്ത് കേസിലെ പ്രതികളെ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാര്‍ ഡിസംബറിൽ ശിപാർശ ചെയ്തിരുന്നു.

2018 ഒക്ടോബര്‍ 2നായിരുന്നു അപകടത്തെ തുടര്‍ന്ന ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ മരിക്കുന്നത്. സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ മൂന്നരമണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *