വടക്കേ ഇന്ത്യയില്‍ ശക്​തമായ പൊടിക്കാറ്റും മഴയും; മരണം 96 ആയി

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ശക്​തമായ കാറ്റും മഴയും മൂലം 96 പേര്‍ മരിച്ചു. രാജസ്​​ഥാനിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ്​ കാറ്റും മഴയും ശക്​തി പ്രാപിച്ചത്​. കഴിഞ്ഞ ദിവസം വൈകീ​ട്ടാടെയാണ്​ പ്രകൃതി ക്ഷോഭമുണ്ടായത്​. ആദ്യം സാവധാനം തുടങ്ങിയ കാറ്റ്​ പിന്നീട്​ ശക്​തി പ്രാപിക്കുകയായിരുന്നു.
കിഴക്കന്‍ രാജസ്​ഥാനില്‍ വീശിയടിച്ച ശക്​തമായ പൊടിക്കാറ്റില്‍ 32 പേരും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലുണ്ടായ കാറ്റിലും മഴയിലും 64 പേരുമാണ്​ മരിച്ചത്​. രാജസ്​ഥാനിലെ അല്‍വാര്‍, ധോല്‍പൂര്‍, ഭരത്​പൂര്‍ എന്നീ ജില്ലകളിലാണ്​ കാറ്റ്​ വീശിയത്​. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്​. നിരവധി മരങ്ങള്‍ കടപുഴകി വീണ്​ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വീണ്​ വൈദ്യുത പോസ്​റ്റുകള്‍ തകര്‍ന്നതിനാല്‍ അല്‍വാര്‍ കഴിഞ്ഞ രാത്രി മുതല്‍ തന്നെ ഇരുട്ടിലാണ്​. ഭരത്​പൂരിലാണ്​ കൂടുതല്‍ നാശനഷ്​ടങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇവി​െട പൊടിക്കാറ്റില്‍ 12 പേര്‍ മരിക്കുകയും ചെയ്​തിട്ടുണ്ട്​.

യു.പി ആഗ്രയില്‍ 43 മരണവും ബിജ്​നോറില്‍ മൂന്നും ഷഹാരന്‍പൂരില്‍ രണ്ടും​ ബറേലി, മൊറാദാബാദ്​, ചിത്രകൂട്​, റാംപൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചതായാണ്​ റിപ്പോര്‍ട്ട്​. കഴിഞ്ഞ ദിവസം വൈകീട്ട്​ ആറരയോടു കൂടിയാണ്​ കാറ്റ്​ വീശിയത്​. ശക്​തി കുറഞ്ഞാണ്​ കാറ്റ്​ വീശാന്‍ തുടങ്ങിയതെങ്കിലും പിന്നീട്​ ശക്​തി പ്രാപിക്കുകയായിരുന്നു. ആഗ്രയിലാണ്​ നാശനഷ്​ടം കൂടുതല്‍ അനുഭവപ്പെട്ടത്​.

പ്രാദേശിക ഭരണകൂടത്തി​​​​െന്‍റ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. മരിച്ചവരുടെ കുടുംബത്തിന്​ നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്​ 50,000 രൂപ വീതവും നഷ്​ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്​. പരിക്കേറ്റവര്‍ക്ക്​ ​ൈവദ്യസഹായം ലഭ്യമാക്കണമെന്നും അശ്രദ്ധകാട്ടുന്നവരോട്​ ക്ഷമിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ്​ നല്‍കി.

അപകടത്തില്‍ ആവശ്യമായ എല്ലാ സഹായവും ജില്ലകളില്‍ എത്തിക്കാന്‍ രാജസ്​ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ഉദ്യോഗസ്​ഥരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. മരിച്ചവരുടെ കുടുംബാംഗങ്ങളെ​ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.ബുധനാഴ്​ച തന്നെ ചെറിയ രീതിയില്‍ രാജസ്​ഥാനിലെ കോട്ടയില്‍ പൊടിക്കാറ്റ്​ രൂപപ്പെട്ടിരുന്നു. 45.4 ഡിഗ്രീ സെല്‍ഷ്യസ്​ ചൂട്​ അനുഭവപ്പെട്ട സംസ്​ഥാനത്ത്​ ശക്​തമായ പൊടിക്കാറ്റിനും ചൂടുകാറ്റിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.

പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുബംഗങ്ങളെ പ്രധാനമന്ത്രി അ​ന​ുശോചനം അറിയിച്ചു. ദുരന്തത്തിനിരയായവര്‍ക്ക്​ ആവശ്യമായ സഹായം ലഭ്യമാക്കാന്‍ സംസ്​ഥാന സര്‍ക്കാറി​െനാപ്പം ചേര്‍ന്ന്​ പ്രവര്‍ത്തിക്കണമെന്ന്​ പ്രധാനമന്ത്രി ഉദ്യോഗസ്​ഥരോട്​ ആവശ്യപ്പെട്ടു.വടക്കേ ഇന്ത്യയില്‍ ആകമാനം കഴിഞ്ഞ ദിവസം ശക്​തമായ പൊടിക്കാറ്റാണ് വീശിയത്​. ഡല്‍ഹിയിലും ബുധനാഴ്​ച രാത്രി പൊടിക്കാറ്റും ശക്​തമായ മഴയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പറയത്തക്ക നാശനഷ്​ടങ്ങള്‍ ഉണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *