വടകര സബ്ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി രക്ഷപെട്ടു

വടകര സബ്ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി രക്ഷപെട്ടു കണ്ണൂർ സ്വദേശിയായ മനഫാണ് ഇന്നു വൈകൂന്നേരം 4.30 ടു കൂടി ജയിലിൻറ്റെ മതിൽ ചാടി രക്ഷപെട്ടത് മയക്കുമരുന്ന് കേസിലെ പ്രതിയായ മനാഫിനെ ഇന്നലെ വൈകുന്നേരമാണ് സബ്ജയിൽ കൊണ്ടുവന്നത് .ഒരുപാട് പരിമിതികൾക്കിടയിലാണ് വടകര ജയിലിൻറ്റെ പ്രവർത്തനം നടന്നു വരുന്നത് വേണ്ടത്ര ജീവനക്കാർ ഇവിടെ ഇല്ല 12 തടവ് പുള്ളികളെ താമസിപ്പിക്കേണ്ട ഒരു മുറിയിൽ ഇപ്പോൾ 20 തിൽ അധികംപേരാണ് ഉള്ളത് ഇവിടെയുള്ള ചുറ്റുമതിലിനും വേണ്ടത്ര ഉയരം ഇല്ല എന്ന പരാതിയും വ്യാപകമാണ് ഏകദേശം 100 വർഷം പഴക്കമുള്ള സബ്ജയിൽ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കാനുള്ള ഫയലുകൾ ഇപ്പോളും കടലാസ്സിൽ ഉറങ്ങുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *