ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ട്: വാ​ട്‌​സ്‌ആ​പ്പ് ചാ​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് ആവശ്യപ്പെട്ട് വി​ജി​ല​ന്‍​സ്

ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ട് കേസില്‍ പുതിയ നീക്കവുമായി വി​ജി​ല​ന്‍​സ്. പ്രതികളുടെ വാ​ട്‌​സ്‌ആ​പ്പ് ചാ​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് കോ​ട​തി​യെ സ​മീ​പി​ച്ചിരിക്കുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെയും സ്വര്‍ണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെയും വാ​ട്‌​സ്‌ആ​പ്പ് ചാ​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് ആണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ച ചാറ്റുകള്‍ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വാ​ട്‌​സ്‌ആ​പ്പ് സ​ന്ദേ​ശം ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ട് കേസ് അന്വേഷണത്തില്‍ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് വി​ജി​ല​ന്‍​സ് നി​ല​പാ​ട്. ശിവശങ്കരന്‍ കെയിലെ മറ്റ് പ്രതികള്‍ക്ക് കെ ഫോണ്‍, സ്മാര്‍ട് സിറ്റി അടക്കം സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ രഹസ്യവിവരങ്ങള്‍ കൈമാറിയെന്നാണ് ഇഡി യുടെ കണ്ടെത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *