ലോക്കപ്പില്‍ മദ്യലഹരിയില്‍ നഗ്നരായി പ്രതികളുടെ അഴിഞ്ഞാട്ടം; പൊലീസിന് നേര്‍ക്ക് അസഭ്യവര്‍ഷവും

പള്ളുരുത്തി സ്റ്റേഷനില്‍ മദ്യലഹരിയില്‍ പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പ്രതികള്‍ പൊലീസിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും നടത്തി.

പള്ളുരുത്തി സ്വാദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വാദേശി സുല്‍ഫിക്കര്‍ എന്നിവരെ റിമാന്‍ഡു ചെയ്തു. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചു എന്ന കേസിലാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ലോക്കപ്പിലേക്ക് മാറ്റിയതോട് കൂടിയാണ് പരാക്രമണങ്ങള്‍ തുടങ്ങിയത്.

ലോക്കപ്പിനകത്ത് വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ പ്രതികളോട് ശാന്തരകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശിപ്പിക്കലിനും പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *