ലേബര്‍ റൂമില്‍ കിടക്കയില്ല: ഉ​ത്ത​ര്‍​പ്ര​ദേ​ശിൽ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ല്‍ യു​വ​തി​യു​ടെ പ്ര​സ​വം

ഫറൂഖാബാദ്:ലേബര്‍ റൂമില്‍ കിടക്കയില്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് സംഭവം. ദൃക്സാക്ഷികള്‍ പകര്‍ത്തിയ വീഡിയോ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

പ്ര​സ​വ​ശേ​ഷ​മാ​ണ് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്. ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ലാ​ണ് അ​മ്മ​യും കു​ഞ്ഞും ക​വാ​ട​ത്തി​ല്‍ കി​ട​ന്നി​രു​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

2017ല്‍ ​ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ള്‍ ഈ ​ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *