റോഹിങ്ക്യ; ബംഗാള്‍ ഉള്‍ക്കടലിന്റെ ദ്വീപില്‍ പുതിയ വീടുകള്‍ പണിയാന്‍ ബംഗ്ലാദേശ് ഭരണകുടം

ധാക്ക : മ്യാന്‍മറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകള്‍ക്കായി ബംഗാള്‍ ഉള്‍ക്കടലിന്റെ ജനവാസമില്ലാത്ത ദ്വീപില്‍ പുതിയ വീടുകള്‍ പണിയാന്‍ പദ്ധതിയുമായി ബംഗ്ലാദേശ് ഭരണകുടം. ഏകദേശം 100,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായാണ് ഇവിടെ വീടുകള്‍ പണിയുന്നത്.താഴ്ന്നുകിടക്കുന്ന ദ്വീപില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായി വീടൊരുക്കുന്നത് താല്‍ക്കാലിക ക്രമീകരണമാണെന്നും കോക്സ്സ് ബസാറില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് പുതിയ നടപടിയെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പറഞ്ഞു.

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ആറു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കോക്സ്സ് ബസാറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കൂടാതെ കുടാപലോങ്, ബലൂഖലി മെഗാ ക്യാമ്ബുകളിലും അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്.അഭയാര്‍ത്ഥികള്‍ക്ക് തിരികെ മ്യാന്‍മറിലെയ്ക്ക് പോകാനോ അല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്ത് അഭയം തേടിയിട്ടുണ്ടെങ്കിലോ മാത്രമേ ഇവിടെ നിന്ന് പോകാന്‍ കഴിയുകയുള്ളുവെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അതെ സമയം ഇത് ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്ബല്ല. എന്നാല്‍ ഇവിടെ ചില നിയന്ത്രണങ്ങളുണ്ടാകുമെന്നും ദ്വീപ് എപ്പോഴും പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.മഴക്കാലം എത്തുന്നതിന് മുന്‍പ് തന്നെ അഭയാര്‍ത്ഥികളെ ഇവിടെ എത്തിക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യമാക്കുന്നത്. അതിനായി ബ്രിട്ടീഷ്, ചൈനീസ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ദ്വീപില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *