റേഞ്ചേഴ്സിന്റെ പരിശീലക വേഷമണിയാന്‍ ഒരുങ്ങി സ്റ്റീവന്‍ ജെറാഡ്

ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവെന്‍ ജെറാഡ് സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ പരിശീലകനായേക്കും എന്ന അഭ്യൂഹം ശക്തമാകുന്നു. താനും റേഞ്ചേഴ്സ് ക്ലബുമായി ചര്‍ച്ച നടത്തിയെന്നും ചര്‍ച്ച ശുഭകരമായിരുന്നു എന്നും ജെറാഡ് മാധ്യമങ്ങളോട് പറയുക കൂടെ ചെയ്തതോടെ താരം തന്നെയാകും റേഞ്ചേഴ്സിന്റെ പുതിയ പരിശീലകന്‍ എന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ ദിവസം റേഞ്ചേഴ്സ് തങ്ങളുടെ താല്‍ക്കാലിക പരിശീലകന്‍ ഗ്രേം മുര്‍ട്ടിയെ പുറത്താക്കിയിരുന്നു.

തന്റെ തീരുമാനം രണ്ട് ദിവസം കഴിഞ്ഞെ പറയാന്‍ പറ്റു എന്നാണ് ജെറാഡ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ ലിവര്‍പൂള്‍ അക്കാദമിയുടെ പരിശീലക വേഷം അണിഞ്ഞിട്ടുള്ള ജെറാഡിന്റെ ആദ്യ മുഖപരിശീലക വേഷമാകും റേഞ്ചേഴ്സിലേത്. അവസാന സീസണുകളിലിം നിലവിലെ സീസണിലും വൈരികളായ സെല്‍റ്റിക്കിന് ഒരുപാട് പിറകിലേക്ക് പോയ റേഞ്ചേഴ്സിനെ തിരികെ മികവിലേക്ക് കൊണ്ടുവരിക എന്ന വലിയ ദൗത്യമാകും സ്കോട്ലാന്‍ഡില്‍ ജെറാഡിനെ കാത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *