ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അടുത്തവര്‍ഷം ആ​രം​ഭി​ക്കും

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2019 ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ക്കും. എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ര​ണ്ടാ​മൂ​ഴം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്.

ഷൂ​ട്ടിം​ഗ് അ​ടു​ത്ത വ​ര്‍​ഷം ആ​രം​ഭി​ക്കു​മെ​ന്ന് ബി.​ആ​ര്‍. ഷെ​ട്ടി ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. “ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ​യും ലോ​ക സി​നി​മ​യി​ലെ​യും മി​ക​ച്ച പ​ല താ​ര​ങ്ങ​ളും ഈ ​സി​നി​മ​യി​ല്‍ മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ണ്ടാ​കും. പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ലി​യൊ​രു ച​ട​ങ്ങി​ല്‍​വ​ച്ച്‌ ഉ​ട​ന്‍ ത​ന്നെ​യു​ണ്ടാ​കും’. ഷെ​ട്ടി പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ശ്രീ​കു​മാ​ര്‍ മേ​നോ​നു​മൊ​ത്തു​ള്ള ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

നൂ​റ് കോ​ടി ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്രം ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി റി​ലീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ഒ​ടി​യ​ന്‍ ഒ​ക്ടോ​ബ​റി​ലാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *