രാ​ജ്യം ഭ​രി​ക്കു​ന്ന​ത് അ​ദാ​നി​യു​ടെ​യും അം​ബാ​നി​യു​ടെ​യും സ​ര്‍​ക്കാ​ര്‍; കേന്ദ്രസർക്കാരിന് എതിരെ രാ​ഹു​ല്‍ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യം ഭ​രി​ക്കു​ന്ന​ത് അ​ദാ​നി​യു​ടെ​യും അം​ബാ​നി​യു​ടെ​യും സ​ര്‍​ക്കാ​രാ​ണെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. ബി​ഹാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍.മോ​ദി ഭ​ര​ണ​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​മാ​യി. ക​ര്‍​ഷ​ക​രെ പെ​രു​വ​ഴി​യി​ലാ​ക്കി​യ സ​ര്‍​ക്കാ​രാ​ണി​തെ​ന്നും രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു. എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ ബി​ഹാ​റി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​യി യാ​തൊ​ന്നും ചെ​യ്തി​ല്ലെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി. കാ​ഷ്മീ​രി​ല്‍ ആ​ര്‍​ട്ടി​ക്കി​ള്‍ 370 തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മോ​ദി ബി​ഹാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലിയി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ത് ബി​ഹാ​റി​നെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ഗാ​ല്‍​വ​ന്‍ താ​ഴ് വ​ര​യി​ല്‍ ബി​ഹാ​റി​ല്‍​നി​ന്നു​ള്ള ജ​വാ​ന്‍​മാ​രും വീ​ര​മൃ​ത്യു വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞി​രു​ന്നു.
മോ​ദി​യു​ടെ ഈ ​പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി. ജ​വാ​ന്മാ​ര്‍ മ​രി​ച്ചു വീ​ണ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി എ​ന്ത് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *