രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിൽ

എംപി രാഹുല്‍ ഗാന്ധി ഇന്ന് തിങ്കളാഴ്ച രാവിലെ കേരളത്തില്‍ എത്തും. മൂന്ന് ദിവസം രാഹുല്‍ വയനാട് മണ്ഡലത്തില്‍ സാന്നിദ്ധ്യം അറിയിക്കും. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് രാഹുല്‍ തിരികെ ദില്ലിക്ക് മടങ്ങുന്നത്.

രാവിലെ 11.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ 12.30ന് മലപ്പുറം കലക്‌ട്രേറ്റില്‍ നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ പങ്കുചേരും. ശേഷം മലപ്പുറം ഗസ്റ്റ് ഹൗസില്‍ ഒരു വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ അദ്ദേഹം പങ്കുചേരും. കവളപ്പാറ ദുരന്തത്തില്‍ വീടും ബന്ധുക്കളെയും നഷ്ടമായ സഹോദരിമാരായ കാവ്യക്കും കാര്‍ത്തികക്കും വേണ്ടി കോണ്‍ഗ്രസ് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനമാണ് രാഹുല്‍ നല്‍കുന്നത്.
രണ്ട് മണിയോടെ കല്‍പറ്റക്ക്‌ തിരിക്കുന്ന രാഹുല്‍ ഇന്നും നാളെയും കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലായിരിക്കും താമസിക്കുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും രാഹുല്‍ ​ഗാന്ധി യോഗങ്ങള്‍ സംഘടിപ്പിക്കുക. ഒരു പൊതു പരിപാടിയിലും രാഹുല്‍ പങ്കെടുക്കുന്നില്ല എന്നും നിവേദനങ്ങള്‍ സ്വീകരിക്കുന്നതും സന്ദര്‍ശകരെ അനുവദിക്കുന്നതും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കൊണ്ടാകും എന്നു അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *