രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്‍െ്‌റ സ്ഥാനാര്‍ത്ഥിയാകും. എല്‍.ജെ.ഡി നിര്‍വാഹക സമിതിയാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഓഗസ്റ്റ് 13ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. എം.പി വീരേന്ദ്രകുമാറിന്‍െ്‌റ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ സി.പി.എമ്മുമായി ധാരണയില്‍ എത്തിയിരുന്നു.

എല്‍.ജെ.ഡി നേതാക്കളായ ശ്രേയാംസ്‌കുമാര്‍, കെ.പി മോഹനന്‍, ഷേക്ക് പി. ഹാരിസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എല്‍.ഡി.എഫ് നേതൃത്വത്തിന് കത്തും കൈമാറിയിരുന്നു. സീറ്റ് വിട്ടുനല്‍കാമെന്ന് എല്‍.ജെ.ഡിയെ സി.പി.എം നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

എല്‍.ജെ.ഡി യു.ഡി.എഫിലായിരിക്കെ വീരേന്ദ്ര കുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയിരുന്നു. പിന്നീട് മുന്നണി വിട്ടപ്പോള്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. എല്‍.ഡി.എഫില്‍ മടങ്ങിയെത്തിയപ്പോള്‍ വീണ്ടും രാജ്യസഭാ സീറ്റ് നല്‍കി. എല്‍.ജെ.ഡിക്ക് അവകാശപ്പെട്ട സീറ്റ് എന്ന നിലയ്ക്കല്ല, എങ്കിലും അവര്‍ക്ക് പരിഗണന നല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *