രാജ്യത്തെ ശക്തരായ 100 വനിതാ സമ്ബന്നരുടെ പട്ടികയില്‍ ഇടം നേടി മലയാളി വിദ്യ വിനോദ്

കൊട്ടക് വെല്‍ത്ത്-ഹുറൂണ്‍ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്ബന്നരുടെ പട്ടികയില്‍ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. ദുബായി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ എന്ന കമ്ബനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് വിദ്യ.

കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സെല്‍ഫ്-മെയ്ഡ് വനിതാ സമ്ബന്നരുടെ പട്ടികയിലാണ് കണ്ണൂര്‍ സ്വദേശിയായ വിദ്യ ഉള്‍പ്പെട്ടത്. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി. സ്വയം വളര്‍ന്നുവന്ന വനിതാ സംരംഭകരില്‍ എട്ടാം സ്ഥാനത്താണ് വിദ്യ ഇടം നേടിയത്.

100 സമ്ബന്ന വനിതകളില്‍ 31 പേരും സ്വയം വളര്‍ന്നുവന്ന സമ്ബന്നരാണ്. പട്ടികയില്‍ രാജ്യത്തെ ഏറ്റവും സമ്ബന്നയായിട്ടുള്ള വനിതാ സംരംഭക എച്ച്‌.സി.എല്‍. ടെക്‌നോളജീസിന്റെ റോഷ്ണി നഡാര്‍ മല്‍ഹോത്രയാണ്. 54,850 കോടി രൂപയാണ് റോഷ്ണിയുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി കിരണ്‍ മസൂംദര്‍ ഷാ രണ്ടാം സ്ഥാനത്തും ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. 21,340 കോടി രൂപയാണ് ലീനയുടെ ആസ്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *