രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ ജൂലായ് ആറിന് തുറക്കും

താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കുമെന്ന് സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. താ​ജ്മ​ഹ​ൽ, ചെ​ങ്കോ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള സ്മാ​ര​ക​ങ്ങ​ളാ​ണു തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കു​ക. മാ​ർ​ച്ചി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

പു​രാ​വ​സ്തു ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്തെ 3400 സ്മാ​ര​ക​ങ്ങ​ൾ മാ​ർ​ച്ച് പ​തി​നേ​ഴി​നു മു​മ്പ് ​ത​ന്നെ അ​ട​ച്ചി​രു​ന്നു. 820 സ്മാ​ര​ക​ങ്ങ​ൾ ഇ​പ്പോ​ൾ തു​റ​ന്നു​ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച തു​റ​ക്കും. അ​തേ​സ​മ​യം, ഈ ​സ്മാ​ര​ക​ങ്ങ​ൾ തു​റ​ന്നു​ന​ൽ​ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു തീ​രു​മാ​നം കൈ​ക്കൊ​ള്ള​മാ​മെ​ന്നും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ളാ​ദ് സിം​ഗ് പ​ട്ടേ​ൽ ട്വീ​റ്റ് ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *