രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത ഗണ്യമായി കുറഞ്ഞു

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 55,722 കേസും 579 മരണവും മാത്രമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മൂലം 75,50,273 പേര്‍ ആകെ മരണപ്പെട്ടപ്പോള്‍ 1,14,610 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 7,72,055 പേര്‍ മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. 66,63,608 പേര്‍ രോഗമുക്തി കൈവരിച്ച്‌ കഴിഞ്ഞെന്ന് ആരോഗ്യ മന്ത്രാലായം അറിയിച്ചു. 85 ശതമാനത്തിനും മുകളിലാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്കെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

ഒക്ടോബറോടെ തീവ്രതയിലെത്തിയ കൊവിഡ് വ്യാപനം ഇപ്പോള്‍ താഴേക്ക് ഇറങ്ങുകയാണ്. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം അവസാനം ആകുമ്ബോഴേക്കും സ്ഥിതി നിയന്ത്രണ വിധേയമാക്കാനാകുമെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ സാധാരണ നിലയിലേക്ക് ജീവതം മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നും വിദഗ്ദര്‍ പറയുന്നു.

രാജ്യത്ത് കൊവിഡില്‍ അതിവേഗം മുന്നേറിയ മഹാരാഷ്ട്രയില്‍ രോഗത്തില്‍ വലിയ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ 9060 കേസും 150 മരണവും കര്‍ണാടകയില്‍ 7012 കേസും 51 മരണവും ആന്ധ്രയില്‍ 3986 കേസും 23 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 42,115, ആന്ധ്രയില്‍ 6429, കര്‍ണാടകയില്‍ 10,478, തമിഴ്‌നാട്ടില്‍ 10,642, ഉത്തര്‍പ്രദേശില്‍ 6658, ഡല്‍ഹിയില്‍ 6009, ബംഗാളില്‍ 6056 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *