രാജാക്കന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ തന്നെ സൂപ്പര്‍ കിംഗ്‌സ്

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അനായാസം മറികടന്നു.

മൊയീന്‍ അലി 46 ഉം ഡുപ്ലെസിസ് 36 ഉം റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹര്‍ പഞ്ചാബിന്റെ നടുവൊടിച്ചു. 47 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *