രസതന്ത്രത്തിനുള്ള നൊബേൽ നേടി വനിതകൾ

ജീ​​​ൻ എ​​​ഡി​​​റ്റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യയിലെ കൃത്യതയാർന്ന പുതിയ കണ്ടുപിടിത്തതിന് വനിതാ ഗ​​​വേ​​​ഷ​​​കർക്ക് രസതന്ത്രത്തിനുള്ള നൊബേൽ പ്രൈസ്. ഫ്രാൻസിൽ നിന്നുള്ള ഇ​​​മ്മാ​​​നു​​​വേ​​​ൽ ഷാ​​​ർ​​​പെ​​​ന്‍റി​​​യ​​​റും യു.എസിലെ ജ​​​ന്നി​​​ഫെ​​​ർ ഡൗ​​​ഡ്നയുമാണ് ര​​​സ​​​ത​​​ന്ത്ര​​​ശാ​​​സ്ത്ര​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പ​​​ങ്കി​​​ട്ടത്.ജ​​​നി​​​തക വ്യ​​​തി​​​യാ​​​നം വ​​​രു​​​ത്താൻ കഴിയുന്ന ജീൻ എഡിറ്റിംഗ് ടെക്നോളജി ഉപയോഗിച്ച് ക്രി​​​സ്പ​​​ർ-​​​കേ​​​സ് 9 എന്ന സാങ്കേതിക വിദ്യയാണ് ഇരുവരും ചേർന്ന് വികസിപ്പിച്ചെടുത്തത്.സ​​​സ്യ​​​ങ്ങ​​​ൾ മുതൽ മൃഗങ്ങളുടെയും മനുഷ്യരുടെയും വരെ ഡി​​​.എ​​​ൻ​​.എ​​​ക​​​ളി​​​ൽ കൃ​​​ത്യ​​​ത​​​യോ​​​ടെ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ൻ ക്രി​​​സ്പ​​​ർ (CRISPR) സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉപയോഗപ്പെടുത്തി സാധിക്കു​​​ന്ന​​​താ​​​യി നൊ​​​ബേ​​​ൽ ജൂ​​​റി വി​​​ല​​​യി​​​രു​​​ത്തി.
ക്രിസ്പർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജ​​​നി​​​തക​​​മാ​​​റ്റം വഴി ആവശ്യമുള്ള തരം മ​​​നു​​​ഷ്യ​​​രെ തന്നെ സൃ​​​ഷ്ടി​​​ക്കാ​​​ൻ സാധിക്കുമെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. എ​​​യ്​​​ഡ്സ്‌ പോലെയുള്ള മാരക രോഗങ്ങളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ കഴിവുള്ള തരം മ​​​നു​​​ഷ്യ​​​നെ സൃ​​​ഷ്ടി​​​ക്കാ​​​ൻ ജീൻ എഡിറ്റിങ്ങിന്റെ സാങ്കേതികത ഉപയോഗിച്ച് സാധിക്കും എന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
ക്യാൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യി​​​ൽ ഉൾപ്പടെ ഈ ​​​വി​​​ദ്യ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. പാ​​​ര​മ്പര്യ രോഗ​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും തു​​​ട​​​ച്ചു​​​നീ​​​ക്കാ​​​മെ​​​ന്നതും ജ​​​നി​​​ത​​​ക​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെയുള്ള പുതിയ സാ​​​ധ്യ​​​ത​​​കൾക്ക് വഴി തു​​​റ​​ക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *