യു.ഡി.എഫിന് മറ്റാരുമായും സഖ്യമില്ല; പി.ഡി.പി പിന്തുണ ഇടതിന്; യു.ഡി.എഫ് ഒരിടത്തും സി.പി.എം പിന്തുണ തേടില്ല: ചെന്നിത്തല

ആലപ്പുഴ: കോണ്‍ഗ്രസിന് യു.ഡി.എഫിന് മുന്നണിയിലുള്ള ഘടകകക്ഷികളൊഴികെ മറ്റാരുമായി സഖ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. . എല്‍.ഡി.എഫും ബി.ജെ.പിയുമാണ് സഖ്യമുണ്ടായിരിക്കുന്നത്. തുടര്‍ ഭരണത്തിന് വേണ്ടിയുണ്ടാക്കിയ സഖ്യം എല്ലാ ഘട്ടത്തിലും കാണാം. അത് മറയ്ക്കാനാണ് പഴകി പുളിച്ച കോലിബി സഖ്യം ഉയര്‍ത്തിക്കാട്ടുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. .

പി.ഡി.പിയുമായി ഇടതുമുന്നണിക്കാണ് സഖ്യം. ഒളിഞ്ഞും തെളിഞ്ഞും ഇത്തരം സംഘടനകളുമായി ഇടതുമുന്നണി ബന്ധമുണ്ടാക്കുന്നു. മഞ്ചേശ്വരത്ത് സി.പി.എം സഹായിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതിനെ കുറിച്ച്‌ അറിയില്ല. യു.ഡി.എഫ് ഒരിക്കലും സി.പി.എം വോട്ട് തേടില്ലെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരും. പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ എന്തൊക്കെ മുഖ്യമന്ത്രി പറഞ്ഞാലും ജനങ്ങള്‍ക്ക് എല്ലാം ബോധ്യമുണ്ട്. പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിച്ച കാലഘട്ടമാണ്. കേരളത്തിലെ ജനങ്ങളെ ഏറ്റവും കുടുതല്‍ കബളിപ്പിച്ച സര്‍ക്കാരാരാണിത്. പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന എല്ലാ കള്ളങ്ങളും ശരിയാണെന്ന് തെളിഞ്ഞു. വികസന തട്ടിപ്പാണ് നടന്നിരിക്കുന്നത്. ശബരിമലയില്‍ ഭക്തിരുടെ വികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക്് ഒരു നിലപാടുമില്ല. പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല എന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ചുനില്‍ക്കുന്നു. അതെല്ലാം യു.ഡി.എഫിന്റെ പ്രഖ്യാപിത നയങ്ങളും നിലപാടുമാണ്- ചെന്നിത്തല വ്യക്തമാക്കി.

യു.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്നത് ഐശ്വര്യ കേരളവും സംശുദ്ധ സുതാര്യ കേരളം, ലോക കേരളം എന്നീ മുദ്രാവാക്യങ്ങളാണ്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി പറഞ്ഞു. യെച്ചൂരി അദ്ദേഹത്തിന് കാരണം നോട്ടീസ് നല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് കടകംപള്ളി ഇതൊക്കെ പറയുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *