യു​പി​യി​ൽ റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ 18 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ 18 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ൽ ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ബ​സി​ന് മു​ന്നി​ൽ കി​ട​ന്നു​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഹ​രി​യാ​ന​യി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​വ​രു​ടെ ബ​സ് ബ്രേ​ക്ക് ഡൗ​ണാ​യ​തി​നെ തു​ട​ർ​ന്ന് ഹൈ​വേ​ക്ക് സ​മീ​പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു.

നി​ർ​ത്തി​യി​ട്ട ബ​സി​ന് പി​ന്നി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ചു. ഇ​ടി​യു​ടെ ശ​ക്തി​യി​ൽ മു​ന്നോ​ട്ടു നീ​ങ്ങി​യ ബ​സ് ക​യ​റി 18 പേ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ത്യ​നാ​രാ​യ​ണ്‍ സാ​ബ​ത്ത് പ​റ​ഞ്ഞു.

ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *