യു​പി​യി​ല്‍ മോ​ഷ​ണം: വെ​ടി​യേ​റ്റ് ന​വ​വ​ധു കൊ​ല്ല​പ്പെ​ട്ടു

മീ​റ​റ്റ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വെ​ടി​യേ​റ്റ് ന​വ​വ​ധു മ​രി​ച്ചു. വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി​യാ​ണ് ഒ​രു സം​ഘം കൊ​ള്ള​ന​ട​ത്തി​യ​ത്. മു​സാ​ഫ​ര്‍​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ഷ​ജീ​ബി​ന്‍റെ ഭാ​ര്യ ഫ​ര്‍​ഹാ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​ക​ദേ​ശം ആ​റ് ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക​ളും മോ​ഷ​ണം പോ​യി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി നാ​ല് പേ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​താ​യി പോലീസ് എ​സ്‌എ​സ്പി മ​ന്‍​സി​ല്‍ സാ​നി പ​റ​ഞ്ഞു.

പാ​ര്‍​ഥാ​പു​രി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച്‌ യാ​ത്ര തു​ട​ര്‍​ന്ന ഇ​വ​രെ ഒ​രു സം​ഘം കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഫ​ര്‍​ഹാ​നെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ശേി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *