യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസ്; കസ്റ്റംസ് നിയമോപദേശം തേടി

യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കസ്റ്റംസ് നിയമോപദേശം തേടി. കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോൺസൽ ജനറലിന്റെ പേരിലാണ്. സംഭവം FEMA, FERA , FCRA എന്നിവയുടെ ലംഘനമെന്ന് നിയമോപദേശം ലഭിച്ചു. കേസിൽ ഈ വകുപ്പുകൾ നിലനിൽക്കുമെന്നും നിയമോപദേശം ലഭിച്ചു.

അതേസമയം, കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ് നോട്ടിസ് നൽകി. അനാഥാലയങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്തതിന്റെ കണക്കും കസ്റ്റംസ് ആവശ്യപ്പെട്ടു. അഞ്ച് ജില്ലകളിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ മാസം 30ന് മുൻപ് വിവരങ്ങൾ കൈമാറണമെന്നാണ് ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *