മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടാ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം പി​ന്നി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​ത്.

തീ​യ​റ്റ​റു​ക​ള്‍ ഇ​ല്ലാ​ത്ത മാ​ളു​ക​ളും മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്സും റ​സ്റ്റോ​റ​ന്‍റു​ക​ളും ഫു​ഡ് കോ​ര്‍​ട്ടു​ക​ളും തു​റ​ക്കാ​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ലാ​ണ് ഇ​വ തു​റ​ക്കു​ക. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഏ​ഴ് വ​രെ​യാ​ണ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ്. 4,00,651 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,44,998 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 14,165 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മും​ബൈ​യി​ലാ​ണ് രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *