മ​നു​ഷ്യ​ജീ​വ​നാ​ണ് വ​ലു​തെ​ന്ന് പ്ര​തി​പ​ക്ഷം മ​ന​സി​ലാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​മ്ബോ​ഴും സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ ഇക്കാര്യം പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കേ​ണ്ട ഈ ​ഘ​ട്ട​ത്തി​ല്‍ മു​മ്ബു​ണ്ടാ​യി​രു​ന്ന ജീ​വി​ത​ത്തെ നാം ​അ​ടി​മു​ടി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​ക​രു​ത​ല്‍. എ​ന്നാ​ല്‍ അ​തെ​ല്ലാം സ​മ​ര​മെ​ന്ന പേ​രി​ല്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം. മ​നു​ഷ്യ​ജീ​വ​നാ​ണ് വ​ലു​തെ​ന്ന് പ്ര​തി​പ​ക്ഷം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​മ​രം നേ​രി​ടു​ന്ന പോ​ലീ​സു​കാ​രും കോ​വി​ഡ് ബാ​ധി​ത​രാ​കു​ക​യാ​ണ്. സ​മ​രം ത​ട​യാ​ന്‍ ശ്ര​മി​ച്ച 101 പോ​ലീ​സു​കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ഒ​രു ഡി​വൈ​എ​സ്പി, ഒ​രു ഇ​ന്‍​സ്‌​പെ​ക്ട​ര്‍, 12 സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, എ​ട്ട് എ​എ​സ്‌​ഐ, 71 സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *