മ്യൂസിക് ഇൻസ്ട്രുമെന്റസ് പ്ലയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി

കോവിഡ് മഹാമാരിക്കാലത്ത് ജീവിതം വഴിമുട്ടിയ കലാകാരന്മാരോട് കരുണ കാണിക്കണം എന്ന് ആവശ്യപ്പെട്ട് മ്യൂസിക് ഇൻസ്ട്രുമെന്റസ് പ്ലയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി.ഇന്നത്തെ സാഹചര്യത്തിൽ കലാകാരന്മാരുടെ ജീവിതം വളരെ ദയനീയമാണ്.രണ്ട് പ്രളയവും കോവിഡും കാരണം കഴിഞ്ഞ രണ്ടു വർഷവും സീസൺ നഷ്‌ടമായ കലാകാരന്മാർക്ക് ഈ സീസൺ കൂടി നഷ്ടപ്പെട്ടാൽ കൂട്ട ആത്മഹത്യയാണ് മുന്നിൽ ഉള്ളത്.കുട്ടികളുടെ ഫീസും വീട്ടു വാടകയും പ്രായമായ മാതാപിതാക്കന്മാരുടെ ചികിത്സയും ഭക്ഷണവും എല്ലാം നടത്തണം.ഇതിനൊന്നും നിർവ്വാഹമില്ലാത്ത അവസ്ഥയാണ്.അതിനാൽ ടൗൺ ഹാളുകളും ഓഡിറ്റോറിയങ്ങളും തുറന്ന് പ്രവർത്തിച്ച് കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രോഗ്രാമുകൾ നടത്താൻ അധികാരികൾ അനുവദിക്കണമെന്ന് ഈ കലാകാരന്മാർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *