മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി വാറന്റി അസിസ്റ്റന്റുമായി ഫ്‌ളിപ്കാര്‍ട്ട്

മൊബൈല്‍ ഫോണ്‍ വാങ്ങുന്ന ഉപഭോക്താവിനായി പുതിയ വാറന്റി അസിസ്റ്റന്റ് അവതരിപ്പിച്ച്‌ ഫ്‌ളിപ്കാര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങുന്ന ഏത് മൊബൈല്‍ ഫോണിനും വാറന്റി അസിസ്റ്റന്റ് പ്രയോജനപ്പെടുത്താനാവും. 99 രൂപയാണ് ഇതിന്റെ വില.

ഉല്‍പ്പന്നത്തിന്റെ വാറന്റി കാലയളവിനുള്ളില്‍, ബ്രാന്‍ഡ് വാറണ്ടിയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും ഉള്‍ക്കൊള്ളുന്ന ഉല്‍പാദന വൈകല്യങ്ങള്‍, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ് വെയര്‍ പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങളില്‍ ഉപഭോക്താക്കളെ സഹായിക്കുകയെന്നതാണ് പുതിയ സേവനത്തിലൂടെ ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.

സ്മാര്‍ട്‌ഫോണുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള ചെലവ് വഹിക്കുകയല്ല പകരം ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്ന വാറന്റി പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനുള്ള സഹായമാണിത്. ഉപകരണ നിര്‍മാതാക്കള്‍ തന്നെയാണ് വാറന്റി ആനുകൂല്യങ്ങള്‍ സംരക്ഷിക്കുക. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാറന്റി അസിസ്റ്റന്റ് ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സഹായം നല്‍കുന്നു. ഒരു വര്‍ഷത്തേക്ക് ഡോര്‍സ്‌റ്റെപ് പിക്ക് അപ്പും പിക്കപ്പും ഡ്രോപ്പും ഈ സേവനം ഉറപ്പാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *