മൂന്ന് സംസ്ഥാനങ്ങളില്‍ പോളിയോ വാക്സിന്‍ വിതരണത്തില്‍ അപാകത; വിതരണം ചെയ്തത് അണുബാധയുള്ളവര്‍ക്ക് നല്‍കുന്ന മരുന്നുകള്‍

മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തത് അണുബാധയുള്ളവര്‍ക്ക് നല്‍കേണ്ട പോളിയോ വാക്‌സിനെന്ന് ആരോഗ്യമന്ത്രാലയം കണ്ടെത്തി.

തെലങ്കാന, മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ നിര്‍മാജനം ചെയ്ത ടൈപ്പ്-2 തലത്തിലുള്ള പോളിയോ വൈറസിനുള്ള തുള്ളി മരുന്ന് നല്‍കിയത്. ഉത്തര്‍പ്രദേശ് ആസ്ഥാനമായ കമ്ബനി നല്‍കിയ മരുന്നുകള്‍ കണ്ട് കെട്ടി. സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ രോഗ പ്രതിരോധ പദ്ധതികളില്‍ വിതരണം ചെയ്ത പോളിയോ വാക്‌സിനുകളിലാണ് ടൈപ്പ് -2 വൈറസ് കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ആസ്ഥാനമായ ബയോമെഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനി നല്‍കിയ മരുന്നുകളിലാണ് വൈറസ്. .

കമ്ബനി ഉടമയെ അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയം പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. കമ്ബനി രണ്ട് ലക്ഷം കുപ്പി മരുന്നുകള്‍ നല്‍കി. .

തെലങ്കാന, മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത് ഈ മരുന്നുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി കുട്ടികള്‍ക്ക് നല്‍കി. .

അമ്ബതിനായിരത്തോളം മരുന്ന് കുപ്പികള്‍ കണ്ട് കെട്ടി. മരുന്ന് ലഭിച്ച കുട്ടികളെ കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദേശ പ്രകാരം പ്രത്യേകം നിരീക്ഷണത്തിലാക്കി. .

ആഗോള തലത്തിന്‍ നിര്‍മാര്‍ജനം ചെയ്‌പ്പെട്ട പോളിയോ വൈറസാണ് ടൈപ്പ്-2 . 2016ല്‍ ഇന്ത്യ പോളിയോ വിമുക്ത രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. .

അത് കൊണ്ട് തന്നെ ടൈപ്പ്-2 വിഭാഗത്തിലുള്ള മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കേണ്ട ആവശ്യമില്ല. ഇതാണ് ദുരൂഹതയുളവാക്കുന്നത്.എന്നാല്‍ സംഭവത്തില്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. .

Spread the love

Leave a Reply

Your email address will not be published. Required fields are marked *