മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം

jijiമുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. കോടികള്‍ ചെലവിട്ട് ഔദ്യോഗിക വസതി മോടിപിടിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം.

വീട് മോടിപിടിപ്പിക്കുന്നതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷനാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി, അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, അന്വേഷണം ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. അന്ന് നിലച്ച അന്വേഷണമാണ് ഇപ്പോള്‍ വീണ്ടും ഊര്‍ജിതമാക്കിയിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *