മുംബൈയില്‍ 24 മണിക്കൂറിനിടെ 9000 പുതിയ കോവിഡ് കേസുകള്‍

മും​ബൈ: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ല്‍ വി​റ​ച്ച്‌ മും​ബൈ ന​ഗ​രം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പു​തി​യ​താ​യി 9,090 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​സ​മ​യ​ത്ത്, 27 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബ്രി​ഹ​ന്‍ മും​ബൈ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ 5322 പേ​ര്‍​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

ന​ഗ​ര​ത്തി​ല്‍ ഇ​തു​വ​രെ 3.66 ല​ക്ഷം പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. 62,187 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ന്ന​ലെ 8832 കേ​സു​ക​ളാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ത്തും കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 47827 പു​തി​യ കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു. മ​ര​ണ സം​ഖ്യ​യും ഉ​യ​ര്‍​ന്നു. 202 പേ​രാ​ണ് മ​രി​ച്ച​ത്.

പൂ​നെ​യി​ലും സ്ഥി​തി ഗു​രു​ത​ര​മാ​ണ​ന്നാ​ണ് വി​വ​രം. പു​നെ​യി​ല്‍ 10,873 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 52 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 84.49 ശ​ത​മാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ രോ​ഗ​മു​ക്തി നി​ര​ക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *